Image

ബോംബ് ഭീഷണി: ജെറ്റ് എയര്‍വേഴ്‌സ് മസ്‌കറ്റില്‍ അടിയന്തരമായി ഇറക്കി

Published on 09 July, 2015
ബോംബ് ഭീഷണി: ജെറ്റ് എയര്‍വേഴ്‌സ് മസ്‌കറ്റില്‍ അടിയന്തരമായി ഇറക്കി

ന്യൂഡല്‍ഹി: ബോംബ് ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ജെറ്റ് എയര്‍വേഴ്‌സ് വിമാനം ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ അടിയന്തരമായി ഇറക്കി. ജെറ്റ് എയര്‍വേഴ്‌സിന്റെ 9ഡബ്‌ള്യു 536 വിമാനമാണ് മസ്‌കറ്റ് വിമാനത്താവളത്തില്‍ ഇറക്കിയത്. 61 യാത്രക്കാരുമായി മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനം ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മസ്‌കറ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു.

54 യാത്രക്കാരും ഏഴ് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഉച്ചക്ക് 12.46ന് പുറപ്പെട്ട വിമാനം ഭീഷണി സന്ദേശം ലഭിച്ചതിനെതുടര്‍ന്ന് 1.20ന് മസ്‌കറ്റില്‍ അടിയന്തരമായി ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ബോംബ് ഭീഷണിയെ തുടര്‍ന്ന് ദുബായ് വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടതായി ജെറ്റ് എയര്‍വേഴ്‌സ് അധികൃതര്‍ സ്ഥിരീകരിച്ചു. അടിയന്തര ലാന്‍ഡിങ്ങിന്റെ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

ഒരാഴ്ചക്കിടെ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കിയ രണ്ടാമത്തെ സംഭവമാണിത്. ചൊവ്വാഴ്ച തര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക