Image

മോദി മൗനം അഴിമതിക്കാരെ രക്ഷിക്കാനാണെന്ന് രാഹുല്‍ ഗാന്ധി

Published on 09 July, 2015
മോദി മൗനം അഴിമതിക്കാരെ രക്ഷിക്കാനാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വ്യാപം നിയമനതട്ടിപ്പ്, ലളിത് മോദി വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിയാരോപണം നേരിടുന്ന മന്ത്രിമാരെകുറിച്ച് മോദി പ്രതികരിക്കാത്തത് എന്തു കൊണ്ടാണെന്നു രാഹുല്‍ ചോദിച്ചു. വിഷയത്തില്‍ മോദി മൗനം തുടരുന്നത് അഴിമതിക്കാരെ രക്ഷിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു.

മോദി തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍ക്കുകയെങ്കിലും ചെയ്യണം. ഐ.പി.എല്‍ കോഴ കേസ് പ്രതി ലളിത് മോദിയെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ളെന്നും രാഹുല്‍ ചോദിച്ചു.

വ്യാപം നിയമന തട്ടിപ്പില്‍ ആരോപണവിധേനായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രാജിവെക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക