Image

ഐ.എസ്.ആര്‍.ഒ ചാരകേസ്:സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസയക്കാന്‍ ഉത്തരവ്

Published on 09 July, 2015
ഐ.എസ്.ആര്‍.ഒ ചാരകേസ്:സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസയക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരകേസില്‍ സംസ്ഥാന സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നോട്ടീസയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഹൈകോടതി ഉത്തരവിനെതിരെ ഐ.എസ്.ആര്‍.ഒയിലെ മുന്‍ ശാസ്ത്രജഞനായ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതിരുന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി
അന്വേഷണ ഉദ്യോഗസ്ഥന്‍മാരായിരുന്ന സിബി മാത്യു,കെ.കെ.ജോഷ്വാ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായിരുന്ന ഇവര്‍ തന്‍െറ നിയമവിരുദ്ധമായ അറസ്റ്റിന് ഉത്തരവാദികളാണെന്ന് സി.ബി.ഐ കണ്ടത്തെിയിട്ടും ഇവര്‍ക്കെതിരെ നടപടി വേണ്ടെന്നു വിധിച്ച കേരള ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെയാണ് നമ്പി നാരായണന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ഐ.എസ്.ആര്‍.ഒയില്‍ ശാസ്ത്രജ്ഞനായിരുന്ന നമ്പി നരായണനെ ചാര വൃത്തി ആരോപിച്ച് 1994 നവംബര്‍ 11നാണ് സിബി മാത്യുവിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. പിന്നീട് സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ചാരക്കേസ് വ്യാജമാണെന്ന് കണ്ടത്തെുകയും അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി.ബി.ഐ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. എന്നാല്‍, പ്രത്യേക അന്വേഷണ സംഘത്തില്‍ പെട്ട മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പിമാരായ കെ.കെ ജോഷ്വ, വിജയന്‍ എന്നിര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം സര്‍ക്കാര്‍ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ നടപടി നമ്പി നാരായണന്‍ ഹൈകോടതിയില്‍ ചോദ്യം ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ നടപടി ഹൈകോടതി ശരിവെക്കുകയും നമ്പി നരായണന്‍െറ വാദം തള്ളുകയുമായിരുന്നു. ഇതിനെതിരെയാണ് നമ്പി നരായണന്‍ സുപ്രീം കോടതിയെ സമീപിച്ചത്. സിബി മാത്യൂസ് ഇപ്പോള്‍ സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മിഷണറാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക