Image

ബാര്‍ കോഴക്കേസില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് വി.എസ്

Published on 09 July, 2015
ബാര്‍ കോഴക്കേസില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് വി.എസ്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോകും. അന്വേഷണ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും വി.എസ് നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാര്‍ കേസിലെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതാണ്. കേസ് ഒതുക്കിതീര്‍ക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി. കേസില്‍ സത്യം പുറത്തു കൊണ്ടുവരാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും വി.എസ് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക