Image

വ്യാപം കേസ് സിബിഐക്ക് വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവ്

Published on 09 July, 2015
വ്യാപം കേസ് സിബിഐക്ക് വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ വ്യാപം നിയമന അഴിമതി കേസ് സിബിഐക്ക് വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവ്. ദുരൂഹ മരണങ്ങളും നിയമന അഴിമതിയും അടക്കം കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. വ്യാപം കുംഭകോണത്തെക്കുറിച്ചും ദുരൂഹ മരണങ്ങളെക്കുറിച്ചും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ഉത്തരവ്. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം വേണോയെന്ന് സിബിഐ അറിയിക്കണം. കേസ് സിബിഐ തിങ്കളാഴ്ച ഏറ്റെടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക