Image

പ്രവാസി വോട്ട്: മന്ത്രിസഭാ കുറിപ്പ് തയാറാക്കിയെന്ന് കേന്ദ്രം

Published on 08 July, 2015
 പ്രവാസി വോട്ട്: മന്ത്രിസഭാ കുറിപ്പ് തയാറാക്കിയെന്ന് കേന്ദ്രം


ന്യൂഡല്‍ഹി: പ്രവാസി വോട്ട് നടപ്പാക്കാന്‍ നിയമ ഭേദഗതിക്കുള്ള മന്ത്രിസഭാ കുറിപ്പ് തയാറാക്കിയതായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിലെ രണ്ട് വകുപ്പുകള്‍ ഭേദഗതി ചെയ്യും. നിയമ ഭേദഗതിക്കുള്ള കരട് കേന്ദ്രമന്ത്രിസഭാ യോഗം ഉടന്‍ പരിഗണിക്കും. സൈനിക വിഭാഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജോലി സ്ഥലങ്ങളില്‍ തന്നെ വോട്ടു ചെയ്യാന്‍ അവസരമൊരുക്കുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവിടെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കുന്നതിനെകുറിച്ച് പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

സെപ്റ്റംബര്‍ 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ സമിതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക