Image

'പുണ്യാളന്‍ അഗര്‍ബത്തീസ് 'ഷൂട്ടിംഗിനിടെ അപകടം:നാലു ലക്ഷം നഷ്ടപരിഹാരത്തിന് ഉത്തരവ്

Published on 08 July, 2015
'പുണ്യാളന്‍ അഗര്‍ബത്തീസ് 'ഷൂട്ടിംഗിനിടെ അപകടം:നാലു ലക്ഷം നഷ്ടപരിഹാരത്തിന് ഉത്തരവ്


തിരുവനന്തപുരം:സിനിമാ ഷൂട്ടിംഗിന് വേണ്ടി പൊലീസ് സ്‌റ്റേഷന്‍ വൃത്തിയാക്കുമ്പോള്‍ യമഹാ എന്‍ജിന്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ സ്ത്രീക്ക് ആഭ്യന്തര വകുപ്പ്  4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം ആര്‍.നടരാജന്‍ ഉത്തരവിട്ടു.
2013 ആഗസ്റ്റ് 25 ന് പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി അന്തിക്കാട്ടെ പഴയ പൊലീസ് സ്‌റ്റേഷന്‍ ഒരുക്കുന്നതിനിടെയാണ് വെങ്ങിനിശ്ശേരി മഠത്തില്‍ പറമ്പില്‍ മണിക്ക് പരിക്കേറ്റത്. മണിയുടെ ചികിത്സയ്ക്കായി സിനിമാക്കമ്പനി 97,888 രൂപയും 20,000 രൂപ നഷ്ടപരിഹാരവും നല്‍കി. ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ രണ്ടുവരെയാണ് ഷൂട്ടിംഗിനായി പൊലീസ് സ്‌റ്റേഷന്‍ നല്‍കിയിരുന്നതെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു.സംഭവം നടന്നത് ആഗസ്റ്റ് 25 നും. തന്നെ ജോലിക്ക് നിറുത്തിയത് പൊലീസുകാരാണെന്ന് മണി മൊഴി നല്‍കിയിരുന്നു.അതിനാല്‍ സംഭവത്തിന്റെ ഉത്തരവാദിത്വം  സര്‍ക്കാരിനാണെന്നും ഉത്തരവില്‍ പറയുന്നു. നഷ്ടപരിഹാരം നല്‍കിയ ശേഷം  ആഭ്യന്തര വകുപ്പ് സെക്രട്ടറി നടപടി റിപ്പോര്‍ട്ട് കമ്മിഷനില്‍ ഫയല്‍ ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ  അഡ്വ.സോജന്‍ജോബ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക