Image

പ്രിയങ്കാ ഗാന്ധിയുടെ ഭൂമിയിടപാട്: വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് കോടതി

Published on 08 July, 2015
പ്രിയങ്കാ ഗാന്ധിയുടെ ഭൂമിയിടപാട്: വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് കോടതി


ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ പ്രിയങ്കാ ഗാന്ധി നടത്തിയ ഭൂമിയിടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഹിമാചല്‍ ഹൈക്കോടതി ഉത്തരവിച്ചു. ഷിംലയില്‍ പ്രിയങ്ക വാങ്ങിയ ഭൂമിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പത്തു ദിവസത്തിനുള്ളില്‍ നല്‍കണമെന്ന ഹിമാചല്‍ പ്രദേശ് വിവരാവകാശ കമ്മീഷന്റെ ഉത്തരവാണ് കോടതി താത്ക്കാലികമായി സ്‌റ്റേ ചെയ്തത്.
പരാതിക്കാരിയായ പ്രിയങ്കയുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി നേരിടുന്നതിനാലും അവരുടെ സ്വകാര്യതയില്‍ അനാവശ്യ കടന്നുകയറ്റത്തിനു സാധ്യതയുള്ളതിനാലുമാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക