Image

ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ തെങ്ങ് വീണ് ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Published on 08 July, 2015
ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ തെങ്ങ് വീണ് ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


കോഴിക്കോട്: മീഞ്ചന്തയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടുനിന്ന വിദ്യാര്‍ത്ഥികളുടെ മേല്‍ തെങ്ങ് വീണ് ആറാം ക്‌ളാസുകാരന്‍ മരിച്ചു. മീഞ്ചന്ത ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി സജില്‍ മുഹമ്മദ് (11) ആണ് മരിച്ചത്. ദില്‍ഷിത്ത് എന്ന മറ്റൊരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ദില്‍ഷിത്തിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. ഉച്ചഭക്ഷണത്തിനു ശേഷം സ്‌കൂളിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ഗ്രൗണ്ടിന് സമീപത്തെ ടോയ്‌ലറ്റിന് സമീപത്ത് നിന്ന തെങ്ങാണ് പൊടുന്നനെ ഗ്രൗണ്ടിലേക്ക് പിഴുത് വീണത്.

മരിച്ച കുട്ടിയുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക