Image

സംഗീത സംവിധായകന്‍ എം.എസ്.വിശ്വനാഥന്‍ അത്യാസന്ന നിലയില്‍

Published on 08 July, 2015
 സംഗീത സംവിധായകന്‍ എം.എസ്.വിശ്വനാഥന്‍ അത്യാസന്ന നിലയില്‍

ചെന്നൈ: വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത സംഗീത സംവിധായകന്‍  എം.എസ്.വിശ്വനാഥന്റെ ആരോഗ്യനില അതീവ ഗുരുതരമായി. കഴിഞ്ഞ കുറച്ചു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിശ്വനാഥന്റെ ആരോഗ്യനില വഷളാവുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. അദ്ദേഹത്തിന് ശ്വാസതടസവും അനുഭവപ്പെടുന്നുണ്ടെന്നും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിറുത്തന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

മലയാളം, തെലുങ്ക്, തമിഴ് സിനിമകളിലായി എഴുന്നൂറ്റി അന്പതോളം സിനിമകളില്‍ സംഗീതം പകര്‍ന്നിട്ടുണ്ട് എം.എസ്.വി എന്നറിയപ്പെടുന്ന എം.എസ്.വിശ്വനാഥന്‍,  സിനിമാരംഗത്തുള്ളവരും അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.1952ല്‍ ശിവാജി ഗണേശന്‍ നായകനായ പണം എന്ന തമിഴ് സിനിമയിലൂടെയാണ് വിശ്വനാഥന്‍ സംഗീത സംവിധാന രംഗത്ത് എത്തിയത്. മലയാളം, തെലുങ്ക്, തമിഴ് സിനിമകളിലായി എഴുന്നൂറ്റി അന്പതോളം സിനിമകളില്‍ സംഗീതം പകര്‍ന്നിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക