Image

പൊണ്ണത്തടി ജീവനെടുത്തു; യുവാവിന് പ്രത്യേകം തയയാറാക്കിയ ശവപ്പെട്ടിയില്‍ മടക്കയാത്ര

Published on 08 July, 2015
പൊണ്ണത്തടി ജീവനെടുത്തു; യുവാവിന് പ്രത്യേകം തയയാറാക്കിയ ശവപ്പെട്ടിയില്‍ മടക്കയാത്ര


ലണ്ടന്‍: ബ്രിട്ടണില്‍ പൊണ്ണത്തടിയെ തുടര്‍ന്ന് മരിച്ച യുവാവിനെ ഇരട്ടി വലിപ്പത്തിലുള്ള ശവപ്പെട്ടിയില്‍ അടക്കി. കഴിഞ്ഞ മാസം മരണമടഞ്ഞ കാള്‍ തോന്പ്‌സണ്‍(33) എന്ന യുവാവിനെയാണ് കെന്റിലെ കാന്റര്‍ബെറിയ്ക്കടുത്തുള്ള ബാര്‍ഹാം സെമിത്തേരിയില്‍ കഴിഞ്ഞ ദിവസം അടക്കം ചെയ്തത്.

412 കിലോഗ്രാം ഭാരമുണ്ടായിരുന്ന തോന്പ്‌സണിനെ ജൂണ്‍ 21നാണ് കെന്റിലെ ഡോവറിലുള്ള സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും ആംബുലന്‍സും ഏറെ പണിപ്പെട്ട് ക്രെയിന്‍ ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ മൃതദേഹം വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും പുറത്തെത്തിച്ച ശേഷം അവിടെ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ ദിവസമാണ് അടക്കിയത്. തോന്പസണിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ ശവപ്പെട്ടി ചടങ്ങ് നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്പ് പന്ത്രണ്ട് പേര്‍ ചേര്‍ന്നാണ് സെമിത്തേരിയില്‍ എത്തിച്ചത്. തോന്പസണിനെ അവസാനമായി കാണാന്‍ നിരവധി പേരാണ് പള്ളിയിലേക്ക് എത്തിയത്.

2012ല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അമ്മ മരിച്ചതിന് ശേഷമാണ് തോന്പസണ്‍ അമിതമായി ഭക്ഷണം കഴിച്ചു തുടങ്ങിയത്. പ്രതിദിനം 10,000 കലോറി ഭക്ഷണമാണ് അദ്ദേഹം കഴിച്ചിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കിടക്കയില്‍ നിന്നും അനങ്ങാനാകാത്ത അവസ്ഥയിലായിരുന്നു തോന്പ്‌സണ്‍. അവിവാഹിതനായ തോന്പസണിനെ പരിചരിച്ചിരുന്നത് എന്‍.എച്ച്.എസ് പ്രവര്‍ത്തകര്‍ ആയിരുന്നു. ചൈനീസ് ടേയ്ക്ക് എവേയില്‍ നിന്നാണ് അദ്ദേഹം ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നത്.

തന്റെ ഭാരം കുറയ്ക്കാന്‍ സഹായിക്കണമെന്ന് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഭാരം കുറയ്ക്കാന്‍ സഹായിക്കാമെന്ന് വ്യക്തമാക്കി നിരവധി ഓഫറുകളും അദ്ദേഹത്തെ തേടി എത്തിയിരുന്നു. 285 കിലോഗ്രാം ഭാരമെങ്കിലും കുറച്ചില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാണെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തോന്പസണിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
http://news.keralakaumudi.com/section.php?cid=c4ca4238a0b923820dcc509a6f75849b

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക