Image

നിബന്ധനകള്‍ പാലിച്ച് യൂബറിന് സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി

Published on 08 July, 2015
നിബന്ധനകള്‍ പാലിച്ച് യൂബറിന് സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: ലൈസന്‍സ് അനുവദിക്കാനായി യൂബര്‍ ടാക്സി സര്‍വീസ് കമ്പനി നല്‍കിയ അപേക്ഷ ഡല്‍ഹി സര്‍ക്കാര്‍ തള്ളിയ നടപടി ഹൈക്കോടതി റദ്ദാക്കി. യൂബര്‍ ടാക്സി സര്‍വീസ് പൂര്‍ണമായി നിരോധിക്കുന്നതിന് പകരം ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്താമെന്ന് കോടതി ചൂണ്ടിക്കാട്ടി. നിബന്ധനകള്‍ പാലിച്ച് യൂബറിന് സര്‍വീസ് നടത്താമെന്നും ജസ്റ്റിസ് മന്‍മോഹന്‍ ഉത്തരവിട്ടു.

ലൈസന്‍സ് പുനഃസ്ഥാപിക്കണമെന്ന് കാണിച്ച് യൂബര്‍ കമ്പനി അപേക്ഷ നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തള്ളുകയായിരുന്നു. 2006ലെ റേഡിയോ ടാക്സി സ്കീമിലെ പുതിയ ഭേദഗതികള്‍ പാലിക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. ഇതോടെയാണ് യൂബര്‍ കമ്പനി ്ള്്ഡല്‍ഹി ഹൈകോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ കാര്‍ ഡ്രൈവര്‍ യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയതിനെ തുടര്‍ന്നാണ് യൂബര്‍ ടാക്സി സര്‍വീസിന്‍െറ ലൈസന്‍സ് ഡല്‍ഹി സര്‍ക്കാര്‍ റദ്ദാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക