Image

ബ്രസീലില്‍ സിസേറിയന്‍ നിരക്ക് ഉയര്‍ന്നുവരുന്നത് നിയന്ത്രിക്കാന്‍ പുതിയ നിയമം

Published on 08 July, 2015
ബ്രസീലില്‍ സിസേറിയന്‍ നിരക്ക് ഉയര്‍ന്നുവരുന്നത് നിയന്ത്രിക്കാന്‍ പുതിയ നിയമം

ബ്രസീലിയ: ബ്രസീലില്‍ സിസേറിയന്‍ നിരക്ക് ഉയര്‍ന്നുവരുന്നത് നിയന്ത്രിക്കാന്‍ പുതിയ നിയമം. ബ്രസീലിലെ സ്വകാര്യ ആശുപത്രികളില്‍ 85 ശതമാനം പ്രസവങ്ങളും ശസ്ത്രക്രിയയിലൂടെയാണ്. പൊതുമേഖലാ ആശുപത്രികളില്‍ 45 ശതമാനം സിസേറിയന്‍ പ്രസവങ്ങളാണ്. പുതിയ നിയമപ്രകാരം പ്രസവത്തിനത്തെുന്ന സ്ത്രീകളെ സങ്കീര്‍ണതകള്‍ അറിയിച്ച് സമ്മതപത്രം ഒപ്പിട്ടുവാങ്ങിയേ സിസേറിയന്‍ നടത്താവൂ. എന്തുകൊണ്ടാണ് സിസേറിയന്‍ അനിവാര്യമാകുന്നതെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുകയും വേണം. ഗര്‍ഭിണിയുടെ ആരോഗ്യസ്ഥിതിയുടെ പൂര്‍ണവിവരങ്ങള്‍ പൂരിപ്പിച്ചുനല്‍കുകയും വേണം.

ഗര്‍ഭിണിക്ക് അവരുടെ ഗര്‍ഭകാലത്തിന്‍െറ മെഡിക്കല്‍ റെക്കോര്‍ഡ്സ് നല്‍കണം. അത് മറ്റൊരു ഡോക്ടറെ കാണുമ്പോള്‍ അവര്‍ക്ക് കൊണ്ടുപോകാനാകണം. ആവശ്യമില്ലാത്ത ശസ്ത്രക്രിയ ഒഴിവാക്കാനും ഗര്‍ഭിണികള്‍ സിസേറിയന്‍െറ സങ്കീര്‍ണത മനസ്സിലാക്കാനും ഉദ്ദേശിച്ചുള്ളതാണ് പുതിയ നിയമങ്ങള്‍. സാധാരണ പ്രസവത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ആശുപത്രികളില്‍ കുറഞ്ഞുവരുന്നതിനാല്‍ സിസേറിയനാണ് മികച്ച രീതിയെന്ന് ബ്രസീല്‍ വനിതകള്‍ വിശ്വസിക്കുന്നതു കൂടിവരുന്നതിന്‍െറ തെളിവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക