Image

യു.എന്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതില്‍ ഇന്ത്യയോട് നന്ദി അറിയിച്ച് ഇസ്രായേല്‍.

Published on 08 July, 2015
യു.എന്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതില്‍ ഇന്ത്യയോട് നന്ദി അറിയിച്ച് ഇസ്രായേല്‍.

ന്യൂഡല്‍ഹി: ഫലസ്തീന്‍ വിഷയത്തില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതില്‍ ഇന്ത്യയോട് നന്ദി അറിയിച്ച് ഇസ്രായേല്‍. ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി ഡാനിയേല്‍ കാര്‍മണാണ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചത്. ഇസ്രായേലിനെതിരായ പ്രമേയത്തെ പിന്തുണക്കാത്ത യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ ഇന്ത്യ അടക്കമുള്ള അംഗങ്ങളെ അഭിനന്ദിക്കുന്നു. അംഗങ്ങളെ നന്ദി അറിയിക്കുന്നതായും ഡാനിയേല്‍ കാര്‍മണ്‍ ട്വീറ്റ് ചെയ്തു.

2014ലെ ഗസ്സ സംഘര്‍ഷത്തിനിടയില്‍ ഇസ്രായേലും ഹമാസും നടത്തിയ യുദ്ധക്കുറ്റങ്ങളുടെ തെളിവ് കണ്ടത്തെിയ മനുഷ്യാവകാശ കൗണ്‍സില്‍ റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്ന പ്രമേയത്തിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്. ഇസ്രായേലിനെതിരായ പ്രമേയത്തെ 41 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ അമേരിക്ക എതിര്‍ത്ത് വോട്ടു ചെയ്തു. ഇന്ത്യ, കെനിയ, ഇത്യോപ്യ, പരഗ്വേ, മാസിഡോണിയ എന്നീ രാജ്യങ്ങള്‍ വിട്ടുനിന്നു. എന്നാല്‍, ഫലസ്തീന്‍ വിഷയത്തില്‍ മുന്‍ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ളെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

2014 ജൂലൈയില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയം അനുകൂലിച്ച് ഇസ്രായേലിനെതിരെ ഇന്ത്യ വോട്ടു ചെയ്തിരുന്നു. വ്യോമാക്രമണങ്ങളില്‍ 2300ല്‍പരം പേര്‍ കൊല്ലപ്പെട്ട ഗസ്സയിലെ ഇസ്രായേലിന്‍െറ തുടര്‍ച്ചയായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതും റിപ്പോര്‍ട്ട് തയാറാക്കിയതും ജൂലൈയിലെ പ്രമേയത്തിന് ശേഷമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക