Image

പണമെടുക്കാന്‍ എ.ടി.എമ്മിലേക്ക് കാര്‍ഡിട്ടയാള്‍ ഷോക്കേറ്റു മരിച്ചു

Published on 08 July, 2015
പണമെടുക്കാന്‍ എ.ടി.എമ്മിലേക്ക് കാര്‍ഡിട്ടയാള്‍ ഷോക്കേറ്റു മരിച്ചു
അലഹബാദ്: പണമെടുക്കാന്‍ എ.ടി.എമ്മിലേക്ക് കാര്‍ഡിട്ടയാള്‍ ഷോക്കേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ജന്‍ഘായിയിലാണ് സംഭവം. ബ്രിജേഷ് കുമാര്‍ യാദവ് എന്നയാളാണ് മരിച്ചത്. മഴയത്ത് നനഞ്ഞു കുതിര്‍ന്നു വന്ന ഇയാള്‍ പണമെടുക്കാന്‍ കാര്‍ഡിട്ടയുടനാണ് ഷോക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, യന്ത്രത്തില്‍നിന്ന് എങ്ങനെ ഷോക്കേറ്റു എന്നത് വ്യക്തമല്ല. പഴക്കം ചെന്ന കെട്ടിടത്തിലാണ് എ.ടി.എം പ്രവര്‍ത്തിക്കുന്നത്. വയറിങ്ങിന്‍െറ തകരാറോ, യന്ത്രത്തിന്‍െറ തകരാറോ ആണോ അപകട കാരണമെന്ന് അധികൃതര്‍ പരിശോധന നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക