Image

പ്രിയങ്കയുടെ ഭൂമിയെക്കുറിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താനാകില്ളെന്ന് ഹൈകോടതി

Published on 08 July, 2015
പ്രിയങ്കയുടെ ഭൂമിയെക്കുറിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താനാകില്ളെന്ന്  ഹൈകോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിക്ക് ഉത്തര്‍പ്രദേശിലെ ഷിംലയിലുള്ള ഭൂമിയെക്കുറിച്ച വിവരങ്ങള്‍ ഇപ്പോള്‍ പരസ്യപ്പെടുത്താനാകില്ളെന്ന് ഹിമാചല്‍പ്രദേശ് ഹൈകോടതി. എത്ര സ്ഥലമാണ് വാങ്ങിയതെന്നും വിലയെന്തെന്നുമുള്‍പ്പെടെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ളെന്നാണ് കോടതി വ്യക്തമാക്കിയത്.

കേസില്‍ അടുത്തമാസം വീണ്ടും വാദം കേള്‍ക്കും. പ്രിയങ്കയുടെ ഭൂമിയിടപാടിന്‍െറ വിവരം പത്തു ദിവസത്തിനകം വെളിപ്പെടുത്തണമെന്ന് വിവരാവകാശ കമീഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞമാസം അവസാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനെതിരെ പ്രിയങ്ക കോടതിയെ സമീപിക്കുകയായിരുന്നു. ുരക്ഷാ കാരണങ്ങളാല്‍ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കില്ളെന്ന് അഭിഭാഷകന്‍ മുഖേന ഹിമാചല്‍ സര്‍ക്കാറിനെ പ്രിയങ്ക അറിയിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക