Image

മാഗി നൂഡ്ല്‍സ് നശിപ്പിക്കാന്‍ നെസ്ലെ 20 കോടി രൂപ നല്‍കി.

Published on 08 July, 2015
മാഗി നൂഡ്ല്‍സ് നശിപ്പിക്കാന്‍ നെസ്ലെ  20 കോടി രൂപ നല്‍കി.
ന്യൂഡല്‍ഹി: വിപണിയില്‍നിന്ന് പിന്‍വലിച്ച മാഗി നൂഡ്ല്‍സ് നശിപ്പിക്കാന്‍ നെസ്ലെ അംബുജ സിമന്‍റ്സിന് നല്‍കിയത് 20 കോടി രൂപ. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലുള്ള അംബുജ സിമന്‍റ് പ്ളാന്‍റിലാണ് മാഗി നൂഡ്ല്‍സ് പാക്കറ്റുകള്‍ കത്തിച്ചത്. വിപണിയില്‍നിന്ന് പിന്‍വലിച്ച മാഗി നശിപ്പിക്കാന്‍ അംബുജ സിമന്‍റ്സ് സഹായിച്ചതായി നെസ്ലെ ഇന്ത്യ വക്താവ് പറഞ്ഞു. എന്നാല്‍, ഇതിന് എത്ര തുക ചെലവായെന്ന് പറയാന്‍ അദ്ദേഹം തയാറായില്ല. സ്റ്റോക്കുകള്‍ നശിപ്പിക്കുന്നതിന് പുറമെ പിന്‍വലിച്ച പാക്കറ്റുകള്‍ പ്ളാന്‍റിലത്തെിക്കുന്നതിനും മറ്റും അധികം ചെലവുണ്ടായെന്നും നെസ്ലെ വക്താവ് അറിയിച്ചു. മാഗി നൂഡ്ല്‍സ് വിപണിയില്‍നിന്ന് പിന്‍വലിച്ച് നശിപ്പിക്കുന്നതിന് 320 കോടി രൂപയോളം വേണ്ടിവരുമെന്ന് നെസ്ലെ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക