Image

ലോകത്തെ പ്രായംകൂടിയ പുരുഷന്‍ സകാരി മൊമോയി നിര്യാതനായി

Published on 08 July, 2015
ലോകത്തെ പ്രായംകൂടിയ പുരുഷന്‍ സകാരി മൊമോയി നിര്യാതനായി
ടോക്യോ: ലോകത്തെ പ്രായംകൂടിയ പുരുഷന്‍ സകാരി മൊമോയി 112ാം വയസ്സില്‍ നിര്യാതനായി. 1903 ഫെബ്രുവരി അഞ്ചിന് ജപ്പാനിലെ ഫുകുഷിമയില്‍ ജനിച്ച മൊമോയ് വര്‍ഷങ്ങളായി കെയര്‍ ഹോമിലായിരുന്നു താമസം. അധ്യാപകനായിരുന്ന അദ്ദേഹത്തെ 2014 ആഗസ്റ്റില്‍ ലോകത്തെ പ്രായംകൂടിയ വ്യക്തിയായി ഗിന്നസ് ബുക്ക് തെരഞ്ഞെടുത്തിരുന്നു. രണ്ടാംലോകമഹായുദ്ധം അവസാനിക്കുമ്പോള്‍ അദ്ദേഹത്തിന് 42 വയസ്സായിരുന്നു. സകാരിയേക്കാള്‍ ഒരുമാസം മാത്രം വയസ്സ് കുറവുള്ള ജപ്പാനിലെ 112കാരന്‍ യാസ്താരോ കൊയ്ദെയായിരിക്കും ഇനി പ്രായംകൂടിയയാള്‍.
ലോകത്തെ പ്രായംകൂടിയ പുരുഷന്‍ സകാരി മൊമോയി നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക