Image

അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തയാറെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

Published on 08 July, 2015
അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തയാറെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

വ്യാപം കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിടാന്‍ അപേക്ഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍. കേസ് സി.ബി.ഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പി െല്ലന്ന് അറിയിച്ച് മധ്യപ്രദേശ് ഹൈകോടതിക്ക് കത്ത് അയക്കുമെന്നും ചൗഹാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനാധിപത്യത്തില്‍ ഭരണാധികാരി സംശയത്തിന് മുകളിലായിരിക്കണം. ജനങ്ങളുടെ മനസ്സില്‍ സംശയങ്ങളുണ്ട്. സത്യം അറിയണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.

വൈകാരികമായ മനസ്സുള്ളയാളാണ് താന്‍. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഓരോ മരണവാര്‍ത്തകളും വളരെ നിര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസ് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കുംഭകോണം കോണ്‍ഗ്രസിന് പ്രശ്നമല്ല. എന്നെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്-ചൗഹാന്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക