Image

ദേശീയ ഗാനത്തില്‍ നിന്ന് ‘അധിനായക’ ഒഴിവാക്കണമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍

Published on 08 July, 2015
ദേശീയ ഗാനത്തില്‍ നിന്ന് ‘അധിനായക’ ഒഴിവാക്കണമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍

ജയ്പൂര്‍: ജനഗണമനയില്‍ നിന്നും ‘അധിനായക’ എന്ന പദം ഒഴിവാക്കണമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിങ്. അധികാരി, ഭരണാധികാരി എന്നീ അര്‍ഥങ്ങള്‍ വരുന്ന അധിനായക എന്ന പദം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ സൂചിപ്പിക്കുന്നതാണ്. അധിനായക എന്നതു മാറ്റി മംഗള്‍ അഥവാ മംഗള ആശംസകള്‍ എന്ന പദം ഉപയോഗിക്കണമെന്നാണ് കല്ല്യാണ്‍ സിങ് അഭിപ്രായപ്പെടുന്നത്.

രാജസ്ഥാന്‍ സര്‍വകലാശാലയിലെ ബിരുദ ദാനചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെയാണ് കല്ല്യാണ്‍ സിങ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ‘‘ദേശീയ ഗാനത്തിന്‍്റെ രചിയിതാവ് രബീന്ദ്രനാഥ ടാഗോറിനെ ബഹുമാനിക്കുന്നു. എന്നാല്‍ ‘അധിനായക ജയ് ഹെ’ എന്നത് ബ്രിട്ടീഷ് ഭരണത്തെ പുകഴ്ത്തുന്നതാണ്. ആ വാക്ക് മാറ്റി ‘ജന ഗണ മന്‍ മംഗള്‍ ഗയെ’ എന്നാക്കുന്നതാണ് ഉചിതം’’-കല്ല്യാണ്‍ സിങ് പറഞ്ഞു.

1911 മുതല്‍ ജനഗണമനയുമായി ബന്ധപ്പെട്ട് വാദമുയരുന്നുണ്ട്. എന്നാല്‍ ഗാനത്തിലെ വാക്കുകള്‍ മാറ്റാന്‍ വിസമ്മതിച്ച് 1937 ല്‍  ടാഗോര്‍ അധികാരികള്‍ക്ക് കത്ത് നല്‍കുകയായിരുന്നു. (Madhyamam)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക