Image

ബാര്‍ കോഴ: കോടതിയെ സമീപിക്കും^ കോടിയേരി

Published on 08 July, 2015
ബാര്‍ കോഴ: കോടതിയെ സമീപിക്കും^ കോടിയേരി

തിരുവനന്തപുരം: ബാര്‍ കോഴ കേസ് അവസാനിപ്പിക്കാനുള്ള വിജിലന്‍സ് റഫറല്‍ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് അവസാനിപ്പിക്കാനുള്ള നീക്കം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ഇതിനെ നിയമപരമായി നേരിടും. തുടര്‍ നടപടികള്‍ക്കായി നിയമവിദഗ്ധരുടെ ഉപദേശം തേടുമെന്നും കോടിയേരി വ്യക്തമാക്കി.
മാണി ബാറുടമകളില്‍ നിന്നും കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ളെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍ ബാറുടമകള്‍ പണം പിരിച്ച് മാണിക്ക് കോഴ നല്‍കിയതിന് തെളിവുകളുണ്ടെന്നും പറയുന്നു. ഭരണം നിലനിര്‍ത്തുന്നതിന് വേണ്ടി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശമനുസരിച്ചാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കി മാറ്റിയെന്നും കോടിയേരി ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക