Image

ബാര്‍ കോഴ: കെ.എം. മാണിക്കെതിരേ തെളിവില്ലെന്ന് വിജിലന്‍സ്

Published on 08 July, 2015
ബാര്‍ കോഴ: കെ.എം. മാണിക്കെതിരേ തെളിവില്ലെന്ന് വിജിലന്‍സ്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. ധനമന്ത്രി കെ.എം. മാണി അഴിമതി നടത്തിയതിനോ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനോ തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാറുടമകളില്‍ നിന്ന് സംഘടന വ്യാപകമായി പണം പിരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മാണിക്ക് കൈമാറിയോ എന്നത് സംബന്ധിച്ച് രേഖകളൊന്നുമില്ല. രണ്ടു തവണ പാലായിലെത്തി ബാറുടമകള്‍ മാണിയെ കണ്ടിരുന്നെങ്കിലും ഇവരാരും പണം കൈമാറിയതിന് തെളിവില്ലെന്നും വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

കേസില്‍ കെ.എം. മാണി പണം ആവശ്യപ്പെട്ടതിനോ ബാര്‍ ഉടമകള്‍ പണം നല്‍കിയതിനോ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. ബാര്‍ ഉടമകള്‍ക്ക് ഗുണകരമായ തീരുമാനം കൈകൊള്ളാന്‍ മാണി നിലപാട് സ്വീകരിച്ചതിനും തെളിവുകളില്ല. ബിജു രമേശ് മജിസ്ട്രേറ്റ് മുമ്പാകെ നല്‍കിയ ശബ്ദരേഖകളില്‍ തിരുത്തലുകളുള്ളതിനാല്‍ തെളിവായി സ്വീകരിക്കാനാവില്ളെന്നും ആര്‍.സുകേശന്‍ കോടതിയില്‍ സമര്‍പ്പിച്ച 54 പേജ് വരുന്ന റഫറല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാറുടമകളുടെ സംഘടന വ്യാപകമായി പിരിവു നടത്തിയിട്ടുണ്ട്. സംഘടനയുടെ ക്യാഷ് ബുക്കില്‍ 15 ലക്ഷം രൂപ പിരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ തുക എന്തിനാണ് പിരിച്ചടെുത്തതെന്നോ ഇത് മാണിക്ക് കൈമാറിയോ എന്നതു സംബന്ധിച്ചും ഒരു രേഖയുമില്ല. ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും നുണപരിശോധനാ ഫലവും പൂര്‍ണമായി യോജിക്കുന്നില്ളെന്ന നിലപാടാണ് റിപ്പോര്‍ട്ടിലുള്ളത്.

പുതിയ ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ.എം. മാണി ബാറുടമകളില്‍നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ളത് സര്‍ക്കാറിന്‍്റെ കൂട്ടായ തീരുമാനമായിരുന്നു. മന്ത്രിസഭാ യോഗത്തില്‍ മാണി ബാറുടമുകള്‍ക്ക് അനുകൂലമായി നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. മാണിക്ക് ഇതില്‍ എന്തെങ്കിലും പ്രത്യേക താത്പര്യമുണ്ടായിരുന്നതായും കണ്ടത്തൊനായിട്ടില്ല. മന്ത്രിസഭാ തീരുമാനം പ്രതികൂലമായതിന് അഴിമതി നടന്നുവെന്ന് അര്‍ഥമില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക