Image

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ ഒമ്പതിനകം

Published on 07 July, 2015
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ ഒമ്പതിനകം
ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ ഒമ്പതിനകം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കും. ജൂലൈ 31നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. അടുത്തമാസം വീണ്ടും സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കാനും ധാരണയായി. ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിന്‍േറതാണ് തീരുമാനം.

വാണിജ്യ ഖനനത്തിനും മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. എന്നാല്‍, സാധാരണ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്‌ളെന്നും വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

ആറു സംസ്ഥാനങ്ങളില്‍ കേരളം, ഗോവ, ഗുജറാത്ത്, തമിഴ്‌നാട് എന്നിവയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിഷയത്തില്‍ മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കാനുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ 2014 മാര്‍ച്ച് 10നാണ് കരടു വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക