Image

ബാര്‍കോഴ കേസ്: അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

Published on 07 July, 2015
ബാര്‍കോഴ കേസ്: അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് റെഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് എസ്.പി ആര്‍. സുകേശനുവേണ്ടി അന്വേഷണസംഘത്തിലെ സി.ഐയാണ് കോടതിയില്‍ ഹാജരായത്.

കേസ് അവസാനിപ്പിക്കാന്‍ എസ്.പി ആര്‍. സുകേശന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോഴ കേസില്‍ മന്ത്രി മാണിക്കെതിരെ സാഹചര്യ തെളിവുകള്‍ അപര്യാപ്തമാണെന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക