Image

ബലൂണില്‍ കസേര കെട്ടി പറന്ന കനേഡിയന്‍ യുവാവിനെ പോലീസ് പിടികൂടി

Published on 07 July, 2015
ബലൂണില്‍ കസേര കെട്ടി പറന്ന കനേഡിയന്‍ യുവാവിനെ പോലീസ് പിടികൂടി

   ടൊറണ്‌ടോ: ഹീലിയം നിറച്ച 110 ബലൂണുകളില്‍ ഒരു കസേര വച്ച് കെട്ടി പറന്നുയര്‍ന്ന കനേഡിയന്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡാനിയേല്‍ ബോറിയ എന്ന 26-കാരനാണു പോലീസ് പിടിയിലായത്. തന്റെ ശുചീകരണ കമ്പനിക്ക് പ്രചാരം ലഭിക്കുന്നതിനു വേണ്ടിയാണു ഡാനിയേല്‍ ബോറിയ ഇത്തരം ഒരു ആശയം കണ്ടുപിടിച്ചത്.

വര്‍ഷം തോറും പ്രധാനപ്പെട്ട കന്നുകാലി പ്രദര്‍ശനം നടക്കുന്ന സ്ഥലത്തേക്കു പറന്നിറങ്ങുകയായിരുന്നു ഡാനിയേല്‍ ബോറിയയുടെ ലക്ഷ്യം. എന്നാല്‍ സ്ഥാനം തെറ്റി ഒരു കൃഷിയിടത്തിലേക്കാണ് ഇയാള്‍ പറന്നിറങ്ങിയത്. ഇരുപതിനായിരം ഡോളര്‍ ചെലവാക്കിയാണ് ഇത്തരമൊരു സാഹസിക പ്രകടനം ഡാനിയേല്‍ നടത്തിയത്. കസേര ഉയരത്തിലേക്കു അപകടകരമായ രീതിയില്‍ എത്തിക്കുകയും താഴെ നില്‍ക്കുന്നവരുടെ ജീവന് ഇതു മൂലം ഭീഷണി സൃഷ്ടിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക