Image

പ്രേമം :സംവിധായകനെ ചോദ്യം ചെയ്യുന്നു

Published on 07 July, 2015
 പ്രേമം :സംവിധായകനെ ചോദ്യം ചെയ്യുന്നു

 
കൊച്ചി:പ്രേമം സിനിമയുടെ സംവിധായകൻ ആയ അൽഫോൻസ്‌ പുത്രനെ ആന്റി പൈറസി സെൽ ചോദ്യം ചെയ്യുന്നു ചിത്രത്തിന്റെ എഡിറ്റർ കൂടിയായ  അദ്ദേഹത്തിന്റെ എഡിറ്റിംഗ്  മേശയിലാണ് പ്രേമം സിനിമയുടെ 90 ശതമാനം എഡിറ്റിങ്ങും നടന്നത് ,അതിനു ശേഷം ചെറിയ ചില തിരുത്തലുകൾക്കായി യി ചിത്രത്തിന്റെ കോപി പ്രിയദര്ശന്റെ ചെന്നെയിലെ ഫോർ  ഫ്രൈംസിലും തി രുവനന്തപുരത്തെ ഏ രീസ് വിസ്മയ യിലും കൊണ്ടുപോക്കകു കയായിരുന്നു അണിയറപ്രവർത്തകർ തന്നെ  ചിത്രം ചോര്തിയിരിക്കാം എന്ന സംശയത്തിലാണ് ഈ പുതിയ അന്വേഷണങ്ങൾ 
പ്രേമം  സിനിമ ഇന്റർനെറ്റിൽ അപ്‌ലോഡ്‌ ചെയ്ത രണ്ടു പ്ലസ്‌  വണ്‍ വിദ്യാർഥികളെ ആന്റി പൈറസി സെൽ അറസ്റ്റ് ചെയ്തു.സിനിമ ഇറങ്ങി രണ്ടാം ദിവസം താനേ ഇവർ  ചിത്രം ഇൻറർനെറ്റിൽ വ്യാജ ഐ പി അഡ്രെസ്സിൽ അപ്‌ലോഡ്‌ ചെയ്തിരുന്നു . ചിത്രത്തിന്റെ സെന്സോർ കോപ്പി ഇവര്ക്ക് ലഭിച്ചതെന്നു വ്യക്തമല്ല എന്തായാലും സെൻസറിന് സമർപ്പിച്ച ഡി വി ഡി ഹാജരാക്കാൻ പോലീസ ആവശ്യപ്പെട്ടിടുണ്ട്  പ്രേമത്തിന്റെ അണിയറ പ്രവർത്തകർ  സെന്‍സറിംഗിനുവേണ്ടി നല്‍കിയ ഡി.വി.ഡിയാണ് ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സെന്‍സറിംഗിനു വേണ്ടി നല്‍കിയ പതിപ്പാണ് ഇന്‍്റര്‍നെറ്റിലും വാട്സ് അപ്പിലും പ്രചരിച്ചത്. സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ രണ്ടു പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍ക്കു കോടതി ജാമ്യം അനുവദിച്ചു. ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് ചെയര്‍മാനും തിരുവനന്തപുരം ജുഡീഷല്‍ മജിസ്‌ട്രേറ്റുമായ വിന്‍സന്റ് ചാര്‍ലിയാണു പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികള്‍ക്കു ജാമ്യം അനുവദിച്ചത്. എന്നാല്‍ അറസ്റ്റിലായ പ്ലസ്ടു വിദ്യാര്‍ഥി കൊല്ലം സ്വദേശി സാജിത്തിനെ വൈകുന്നേരത്തോടെ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റു കോടതിയില്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി പൈറസി വിഭാഗം ഹാജരാക്കി. ഇയാളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ കൊല്ലത്തു നിന്നാണു പോലീസ് പിടിയിലായത്.

റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസമാണു ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്. കിക്കാസ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലാണു ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതുവഴി ഒരു ലക്ഷം പേര്‍ സിനിമ കണ്ടുവെന്നാണ് ആന്റി പൈറസി സെല്‍ കണ്‌ടെത്തിയിരിക്കുന്നത്.

സംശയത്തെ തുടര്‍ന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാര്‍ഥികളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. വിദ്യാര്‍ഥികള്‍ക്കു വ്യാജ സിഡി ലോബിയുമായി ബന്ധമുണെ്ടന്ന് ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക