Image

വിഴിഞ്ഞം പദ്ധതി വൈകിയാല്‍ ജനകീയ സമരമെന്നു രാജഗോപാല്‍

Published on 07 July, 2015
വിഴിഞ്ഞം പദ്ധതി വൈകിയാല്‍ ജനകീയ സമരമെന്നു രാജഗോപാല്‍

 
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി തുടങ്ങുന്നത് ഇനിയും വൈകിയാല്‍ ജനകീയ സമരം ആരംഭിക്കുമെന്നു ബിജെപി നേതാവ് ഒ. രാജഗോപാല്‍. വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കുന്നതിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എതിര്‍ത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു രാജഗോപാല്‍.

പദ്ധതി അദാനി ഗ്രൂപ്പിനു നല്കുന്നതിനെ ഹൈക്കമാന്‍ഡ് എതിര്‍ത്തിട്ടില്ലെന്നും ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചതായും ഒ. രാജഗോപാല്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക