Image

സംസ്ഥാനത്തെ ബാങ്ക് ഓഫീസര്‍മാര്‍ ഈ മാസം 15, 16 തീയതികളില്‍ പണിമുടക്കും

Published on 07 July, 2015
സംസ്ഥാനത്തെ ബാങ്ക് ഓഫീസര്‍മാര്‍ ഈ മാസം 15, 16 തീയതികളില്‍ പണിമുടക്കും

തൃശൂര്‍: ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍െറ കീഴിലുള്ള സംസ്ഥാനത്തെ ബാങ്ക് ഓഫീസര്‍മാര്‍ ഈ മാസം 15, 16 തീയതികളില്‍ പണിമുടക്കും. കോണ്‍ഫെഡറേഷന്‍ അഖിലേന്ത്യാ സീനിയര്‍ വൈസ് പ്രസിഡന്‍റും ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്‍റുമായ പി.വി. മോഹനനെ ബാങ്ക് പിരിച്ചുവിട്ടതിനെതിരെ നടക്കുന്ന പണിമുടക്ക് സമരത്തിന്‍െറ ഭാഗമായാണ് സംസ്ഥാനത്ത് ഇതര ബാങ്കുകളിലെ ഓഫീസര്‍മാര്‍ പണിമുടക്കുന്നത്. ഓഫീസര്‍മാരുടെ പ്രബല സംഘടനയായ കോണ്‍ഫെഡറേഷന്‍ പണിമുടക്ക് രണ്ട് ദിവസം സ്റ്റേറ്റ് ബാങ്ക് ഉള്‍പ്പെടെ സംസ്ഥാനത്തെ ബാങ്കുകള്‍ നിശ്ചലമാക്കും.

ഇന്ന് കോണ്‍ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്‍റ് സുദര്‍ശനും ജനറല്‍ സെക്രട്ടറി ഹര്‍വീന്ദര്‍ സിങ്ങും ഉള്‍പ്പെടെയുള്ള ധനലക്ഷ്മി ബാങ്ക് മേധാവികളുമായി കൊച്ചിയില്‍ ചര്‍ച്ച നടത്തി. മോഹനനെ തിരിച്ചെടുക്കണമെന്ന സംഘടനാ നേതാക്കളുടെ ആവശ്യം അംഗീകരിക്കാന്‍ ബാങ്ക് മാനേജ്മെന്‍റ് തയാറാവാത്ത സാഹചര്യത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ധനലക്ഷ്മി ബാങ്ക് ഓഫീസര്‍മാരുടെ പണിമുടക്ക് 26 ദിവസവും തൃശൂരില്‍ നടക്കുന്ന അനിശ്വിചിതകാല നിരാഹാര സമരം ഒരാഴ്ചയും പിന്നിട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക