Image

പ്രേമം സിനിമയുടെ വ്യാജ കോപ്പി ഇന്‍റര്‍നെറ്റില്‍ പ്രചരിച്ച വിദ്യാര്‍ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Published on 07 July, 2015
പ്രേമം സിനിമയുടെ വ്യാജ കോപ്പി ഇന്‍റര്‍നെറ്റില്‍ പ്രചരിച്ച വിദ്യാര്‍ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: പ്രേമം സിനിമയുടെ വ്യാജ കോപ്പി ഇന്‍റര്‍നെറ്റില്‍ പ്രചരിച്ച കേസില്‍ സുപ്രധാനമായ അറസ്റ്റ്. സിനിമ ഇന്‍റര്‍നെറ്റില്‍ അപ് ലോഡ് ചെയ്ത പ്ളസ് വണ്‍, പ്ളസ്ടു വിദ്യാര്‍ഥികളായ മൂന്നുപേരാണ് പിടിയിലായത്. ഇവരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സ്വദേശികളായ വിദ്യാര്‍ഥികളെ ആന്‍റി പൈറസി സെല്ലാണ് അറസ്റ്റ് ചെയ്തതത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് എത്തിച്ചു.

റിലീസ് ചെയ്ത രണ്ടാം ദിവസം തന്നെ സിനിമ നെറ്റില്‍ അപ് ലോഡ് ചെയ്തിരുന്നു എന്ന് ആന്‍ഡി പൈറസി സെല്‍ പറഞ്ഞു. ഒരു വിദ്യാര്‍ഥിയുടെ വീട്ടില്‍ വെച്ചാണ് വ്യാജ ഐ.പി അഡ്രസ് ഉപയോഗിച്ച് സിനിമ അപ് ലോഡ് ചെയ്തത്. ഇവര്‍ക്ക് വ്യാജ സിഡി റാക്കറ്റുമായി ബന്ധമുണ്ട്. എന്നാല്‍ സിനിമ അപ് ലോഡ് ചെയ്യാന്‍ ആരാണ് ഇവരെ സഹായിച്ചതെന്നും വ്യാജ കോപ്പിയുടെ പിന്നില്‍ ആരാണെന്നും ഇനിയും അറിയേണ്ടതുണ്ടെന്നും ആന്‍ഡി പൈറസി സെല്‍ അറിയിച്ചു.

സിനിമ അപ് ലോഡ് ചെയ്തത് ആരാണെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായ സിനിമയുടെ നിര്‍മാതാവ് അന്‍വര്‍ റഷീദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആദ്യം അപ് ലോഡ് ചെയ്തയാളെ പിടിച്ചാല്‍ പിന്നിലുള്ളവരെ മനസ്സിലാവുമെന്നും നിര്‍ണായ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. നാല് മണിക്കൂറാണ് അന്‍വര്‍ റഷീദിനെ ചോദ്യം ചെയ്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക