Image

മഹാരാഷ്ര്ട സ്വദേശിക്ക് ജീവപര്യന്തവും പിഴയും

Published on 07 July, 2015
മഹാരാഷ്ര്ട  സ്വദേശിക്ക് ജീവപര്യന്തവും പിഴയും

കോഴിക്കോട്: ബാലുശേരിക്കടുത്ത് തലയാട്ട് വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി മഹാരാഷ്ര്ട സ്വദേശിയായ നവീന്‍ യാദവിന് (30) ജീവപര്യന്തം തടവും 40,000 രൂപ പിഴയും. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

2013 ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലയാട് ത്രിവേണി ഹോട്ടല്‍ നടത്തിയിരുന്ന സുരേന്ദ്രന്‍െറ ഭാര്യ തലയാട് മണിച്ചേരി മലയില്‍ ലീല(45)യെ കൊടുവാള്‍ കൊണ്ട് വെട്ടികൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളുമായി പ്രതി കടന്നുകളയുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

സുരേന്ദ്രന്‍െറ ഹോട്ടലില്‍ നവീന്‍ യാദവ് ജോലിക്ക് വരാറുണ്ടായിരുന്നു. സുരേന്ദ്രന്‍െറ പിതാവ് ഗോപാലനെ കൊന്ന കേസിലും നവീന്‍ യാദവ് പ്രതിയാണ്. ലീലയുടെ നിര്‍ദേശപ്രകാരമായിരുന്നു ഗോപാലനെ കൊന്നത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. രോഗിയായ ഗോപാലനെ പരിചരിക്കാന്‍ കഴിയാത്തതിനാല്‍ കൊല്ലാന്‍ നവീന്‍ യാദവിനെ ഏല്‍പിക്കുകയായിരുന്നുവത്രെ. മൂന്നുലക്ഷം രൂപയും ലീല ഇതിന് വാഗ്ദാനം ചെയ്തിരുന്നു. പണം കൊടുക്കാത്തതിലുള്ള വൈരാഗ്യം മൂലം ലീലയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക