Image

മുംബൈ സ്ഫോടനക്കേസ്: പരിക്കേറ്റ യുവാവ് മരിച്ചു

Published on 07 July, 2015
മുംബൈ സ്ഫോടനക്കേസ്: പരിക്കേറ്റ യുവാവ് മരിച്ചു

ന്യൂഡല്‍ഹി: 2006ലെ മുംബൈ സ്ഫോടനക്കേസില്‍ പരിക്ക് പറ്റി ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. ഒമ്പത് വര്‍ഷമായി കോമയില്‍ കഴിയുന്ന പരാഗ് സാവന്താണ് (36) മരിച്ചത്. സബര്‍ബന്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഭായന്തറില്‍ വെച്ചാണ് സാവന്തിന് സ്ഫോടനത്തില്‍ പരിക്കേറ്റത്.

2006 സെപ്റ്റംബര്‍ 11നുണ്ടായ ഏഴ് സ്ഫോടനങ്ങളുടെ പരമ്പരയില്‍ 209 പേരാണ് കൊല്ലപ്പെട്ടത്. 11 മിനിറ്റിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. 700ലധികം പേര്‍ക്ക് പരിക്കേറ്റു. ഏറ്റവും തിരക്കേറിയ വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക