Image

എസ്എഫ്ഐക്കാര്‍ പോലീസിനു നേരെ അക്രമം നടത്തിയെന്നു ചെന്നിത്തല

Published on 07 July, 2015
എസ്എഫ്ഐക്കാര്‍ പോലീസിനു നേരെ അക്രമം നടത്തിയെന്നു ചെന്നിത്തല
തിരുവനന്തപുരം: പാഠപുസ്തക അച്ചടി വൈകിയതില്‍ പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസിനു നേരെ അക്രമം നടത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിദ്യാര്‍ഥി സമരം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണു പോലീസ് ലാത്തി വീശിയത്. എസ്എഫ്ഐ സമരത്തില്‍ ലക്ഷക്കണക്കിനു രൂപയുടെ പൊതുമുതലാണു നശിച്ചതെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് നടപടിയില്‍ സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷത്തു നിന്നും ടി.വി. രാജേഷാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക