Image

വ്യാപം തട്ടിപ്പ് : ജീവന്‍ പോയാലും മുഖ്യമന്ത്രിയെ തുറന്നുകാട്ടുമെന്ന് തട്ടിപ്പ് പുറത്തറിയിച്ച ആഷിഷ് ചതുര്‍വേദി

Published on 06 July, 2015
വ്യാപം തട്ടിപ്പ് : ജീവന്‍ പോയാലും മുഖ്യമന്ത്രിയെ തുറന്നുകാട്ടുമെന്ന് തട്ടിപ്പ് പുറത്തറിയിച്ച ആഷിഷ് ചതുര്‍വേദി

ഗ്വാളിയോര്‍: ജീവന്‍ പോയാലും വ്യാപം നിയമന കുംഭകോണത്തില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനുള്ള പങ്ക് വെളിച്ചത്തു കൊണ്ടുവരുമെന്ന് അഴിമതി പൊതുശ്രദ്ധയിലെത്തിച്ച  ആഷിഷ് ചതുര്‍വേദി വ്യക്തമാക്കി. സമീപകാലത്തായി പത്തിലേറെ തവണ തനിക്കെതിരെ വധഭീഷണി ഉയര്‍ന്നിട്ടുണ്ട്. എന്നിരുന്നാലും തന്റെ ദൗത്യത്തില്‍ നിന്ന് പിന്നോട്ടു പോകുവാന്‍ ഉദ്ദേശിക്കുന്നില്ല. ഇതിന്റെ ഫലമായി ജീവന്‍ നഷ്ടപ്പെട്ടാലും ശിവ്‌രാജ് സിംഗ് ചൗഹാന്‍ മുതലുള്ള നിയമനത്തട്ടിപ്പിലെ വലിയ മീനുകളെ പേരെടുത്തു കാട്ടുന്നതില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് ചതുര്‍വേദി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
കേസുമായി ബന്ധമുള്ള 35 പേരുടെ മരണത്തോടെ ദേശിയതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ വ്യാപം തട്ടിപ്പ് പുറത്തു കൊണ്ടുവന്ന നാലു പേരില്‍ ഒരാളാണ് ഇരുപത്തിയാറുകാരനായ ഈ സാമൂഹ്യപ്രവര്‍ത്തകന്‍. അടുത്ത കാലത്ത് സംസ്ഥാനത്തെ ഒരു പ്രാദേശിക കോടതി ഇദ്ദേഹത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മദ്ധ്യപ്രദേശ് പൊലീസിനോട് ഉത്തരവിട്ടിരുന്നു. ആജ് തക് ചാനല്‍ റിപ്പോര്‍ട്ടര്‍ അക്ഷയ് സിംഗ് മരണമടഞ്ഞ തട്ടിപ്പു കേസിലെ പ്രതി നമ്രതാ ദാമറിന്റെ കുടുംബവുമായി അഭിമുഖം നടത്തുന്ന് രണ്ടു മണിക്കൂര്‍ മുമ്പ് താന്‍ ഏദ്ദേഹവുമായി സംസാരിച്ചിരുന്നതായി ചതുര്‍വേദി വ്യക്തമാക്കി. കേസില്‍ ബന്ധമുള്ള ചില പ്രമുഖ വ്യക്തികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ സിംഗ് ശേഖരിച്ചിരുന്നു. അതിനാല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം കാരണം അദ്ദേഹം മരണമടഞ്ഞുവെന്നത് തികച്ചും സംശയാസ്പദമാണെന്ന് ചതുര്‍വേദി ചൂണ്ടിക്കാട്ടി.
ആറുവര്‍ഷമായി തുടര്‍ന്നിരുന്ന നിയമനത്തട്ടിപ്പിനെക്കുറിച്ച് 2013ലാണ് ആദ്യമായി പുറംലോകമറിഞ്ഞത്. പ്രമുഖ രാഷ്ട്രിയക്കാര്‍ക്കും സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കുന്നതിലൂടെ സര്‍ക്കാര്‍ ജോലികളിലേക്കുള്ള പ്രവേശനപരീക്ഷകളില്‍ പകരക്കാരെ വച്ച് നടത്തിയ വന്‍ ക്രമക്കേടില്‍ രണ്ടായിരത്തോളം പേരാണ് അറസ്റ്റിലായത്. 2000 കോടി രൂപയിലേറെ കൈക്കൂലിയായി നല്‍കപ്പെട്ട തട്ടിപ്പില്‍ പ്രതികളായ 700ഓളം പേര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്.
http://news.keralakaumudi.com/section.php?cid=c4ca4238a0b923820dcc509a6f75849b

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക