Image

മണല്‍മാഫിയാ സംഘം ആളുമാറി യുവതിയുടെ കൈവെട്ടിമാറ്റി

Published on 06 July, 2015
മണല്‍മാഫിയാ സംഘം ആളുമാറി യുവതിയുടെ കൈവെട്ടിമാറ്റി

ബംഗലുരു: ശത്രുവിന്റെ  ഭാര്യയാണെന്ന്  തെറ്റിദ്ധരിച്ച്  വീട്ടമ്മയുടെ  കൈവെട്ടിമാറ്റി. കര്‍ണാടകയിലെ  തവരേക്കെരെ  ജില്ലയിലെ  മംഗളാ ഗൗരി എന്ന വീട്ടമ്മയ്ക്കാണ് മണല്‍മാഫിയാ  സംഘത്തിലെ  ഗുണ്ടകളുടെ  ആക്രമണത്തില്‍  ഗുരുതരമായി പരിക്കേറ്റത്. വീട്ടില്‍  അതിക്രമിച്ചുകയറി ഇടതുകൈ വെട്ടിമാറ്റുകയായിരുന്നു.മണല്‍ വ്യാപാരം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം.
മണല്‍ വ്യവസായിയായ ഒരാളുമായി  ഇതേ വ്യവാസായം ചെയ്യുന്ന യുവാവ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
ഗൗരിയുടെ പുരയിടത്തിലെ വീട്ടിലാണ്  മണല്‍വ്യവസായി  വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവരോട് വീടൊഴിഞ്ഞുപോകണമെന്ന് യുവാവിന്റെ സംഘത്തില്‍പ്പെട്ടവര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം വാളും കത്തകളുമായി എത്തിയ അക്രമികള്‍ വ്യവസായിയുടെ  ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് ഗൗരിയുടെ കൈവെട്ടിമാറ്റുകയായിരുന്നു. വാളുകൊണ്ടുള്ള വെട്ട് തടുക്കുന്നതിനിടെ കൈമുറിഞ്ഞുപോവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
വിവരമറിഞ്ഞെത്തിയവര്‍ ഉടന്‍തന്നെ ഗൗരിയെ ആശുപത്രിയിലാക്കി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ  കൈതുന്നിച്ചേര്‍ത്തു.
മൂന്നുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്  എന്നാണ് ഗൗരി പറയുന്നത്. ഇവര്‍ ആന്ധ്രാപ്രദേശിലേക്ക് കടന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികള്‍ ഉടന്‍ പിടിയിലാവുമെന്നാണ് പൊലീസ് പറയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക