Image

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരേ പ്രമേയം

Published on 06 July, 2015
എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരേ പ്രമേയം

കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ക്കെതിരെ കോട്ടയം പൊന്‍കുന്നം ഇളങ്ങുളം വടക്ക് എന്‍എസ്എസ് കരയോഗം പ്രമേയം പാസാക്കി. മുന്‍ സാരഥിമാര്‍ വഹിച്ച മഹനീയ പദവി കളങ്കപ്പെടുത്താതെ സുകുമാരന്‍ നായര്‍ സ്ഥാനം രാജിവച്ചു പോകണമെന്നു പ്രമേയം ആവശ്യപ്പെട്ടു. മുന്‍പു സമാനരീതിയില്‍ പത്തനംതിട്ട മല്ലപ്പുഴശേരി എന്‍എസ്എസ് മഹിളാ സമാജവും സുകുമാരന്‍ നായര്‍ക്കെതിരേ പ്രമേയം പാസാക്കിയിരുന്നു. നടന്‍ സുരേഷ്‌ഗോപിയെ പെരുന്ന ആസ്ഥാനത്തുനിന്ന് ഇറക്കിവിട്ടതാണ് ഇപ്പോഴത്തെ പ്രകോപനത്തിനു കാരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക