Image

ജയലളിതക്കെതിരെ ഡി.എം.കെ സുപ്രീംകോടതിയില്‍

Published on 06 July, 2015
ജയലളിതക്കെതിരെ ഡി.എം.കെ സുപ്രീംകോടതിയില്‍

ബംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈകോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ദ്രാവിഡ മുന്നേറ്റ കഴകം സമര്‍പ്പിച്ച സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ജയലളിതക്കെതിരെ ഒരാഴ്ച മുമ്പ് കര്‍ണാടക സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹരജിയോടൊപ്പം വാദം കേള്‍ക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം.

ജയലളിതയെയും സഹായികളെയും കുറ്റവിമുക്തരാക്കിയ നടപടിയാണ് ഡി.എം.കെ ചോദ്യം ചെയ്തിരിക്കുന്നത്. ജയലളിത, ഇളവരശി, ശശികല നടരാജന്‍, സുധാകരന്‍ എന്നിവര്‍ക്ക് നാലു വര്‍ഷം തടവുശിക്ഷ വിധിച്ച വിചാരണകോടതിയുടെ വിധി പുന:സ്ഥാപിക്കണമെന്നും അപ്പീലില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക