Image

ഗ്രീസ് ധനമന്ത്രി രാജി വെച്ചു

Published on 06 July, 2015
ഗ്രീസ് ധനമന്ത്രി രാജി വെച്ചു
ആതന്‍സ്: വായ്പാ പ്രശ്നത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ഇടഞ്ഞു നില്‍ക്കുന്ന ഗ്രീസില്‍ പുതിയ സംഭവ വികാസങ്ങള്‍. ധനമന്ത്രി പദത്തില്‍ നിന്ന് യാനിസ് വരൂഫാകിസ് സ്ഥാനമൊഴിഞ്ഞു. വായ്പാ ദാതാക്കള്‍ മുന്നോട്ട് വെച്ച കടുത്ത നിബന്ധനകള്‍ സ്വീകരിക്കേണ്ടതില്ളെന്ന സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി ഗ്രീസിലെ ജനങ്ങള്‍ വിധിയെഴുതിയതിന് തൊട്ടുടന്‍ ആണ് വരൂഫാകിസന്‍റെ രാജി. പുതിയ സാമ്പത്തിക നയം രൂപപ്പെടുത്തുന്നതിന് തന്‍റെ രാജി എളുപ്പമാക്കുമെന്ന് പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് വിശ്വസിക്കുന്നുവെന്ന് യാനിസ് വരൂഫാകിസ് പറഞ്ഞു. ധനമന്ത്രിമാരുടെ യോഗത്തില്‍ ക്ഷണിക്കപ്പെടേണ്ടവനല്ല താന്‍ എന്ന് ചില യൂറോ സോണ്‍ അംഗങ്ങള്‍ കരുതുന്നുവെന്നും ഈ സന്ദര്‍ഭത്തില്‍ താന്‍ രാജി വെക്കുന്നത് പ്രധാനമന്ത്രിക്ക് സാമ്പത്തിക കരാറുകളില്‍ ഏര്‍പെടുന്നതിന് സഹായകമാവുമെന്നും അദ്ദേഹം തന്‍റെ പ്രസ്താവനയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക