Image

പാഠപുസ്തക അച്ചടി: വിദ്യാഭ്യാസ മന്ത്രിയെ മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം വേണം -കോടിയേരി

Published on 06 July, 2015
പാഠപുസ്തക അച്ചടി: വിദ്യാഭ്യാസ മന്ത്രിയെ മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം വേണം -കോടിയേരി

ന്യൂഡല്‍ഹി: പാഠപുസ്തക അച്ചടി വീഴ്ച്ചയില്‍ വിദ്യാഭ്യാസ മന്ത്രിയെ മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിദ്യാഭ്യാസ മന്ത്രിയെ മാറ്റി നിര്‍ത്തിയാവണം അന്വേഷണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

ഭരണപക്ഷ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യു പോലും ബന്ദ് നടത്താന്‍ തയാറായതാണ്. അത്രക്ക് ഗുരുതരമായ സ്ഥിതിയാണു പാഠപുസ്തക പ്രശ്‌നത്തിലുള്ളതെന്നും കോടിയേരി പറഞ്ഞു.
പാഠപുസ്തക അച്ചടിയില്‍ കാലതാമസം വരുന്നതു പരിഹരിക്കാന്‍ വിദ്യാര്‍ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. കുട്ടികളെ കടത്തിയ കേസില്‍ പ്രതിപക്ഷം സി.ബി.ഐ അന്വേഷണം നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. എന്നാല്‍, സര്‍ക്കാര്‍ അതിനു തയാറായില്ല. കേസില്‍ എന്തൊക്കെയോ ഒളിക്കാനുള്ളതിനാലാണു സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക