Image

പ്രശസ്ത ഉര്‍ദു നോവലിസ്റ്റും എഴുത്തുകാരനുമായ അബ്ദുല്ല ഹുസൈന്‍ (84) നിര്യാതനായി

Published on 06 July, 2015
പ്രശസ്ത ഉര്‍ദു നോവലിസ്റ്റും എഴുത്തുകാരനുമായ അബ്ദുല്ല ഹുസൈന്‍ (84) നിര്യാതനായി
ലാഹോര്‍: പാക് വംശജനായ പ്രശസ്ത ഉര്‍ദു നോവലിസ്റ്റും എഴുത്തുകാരനുമായ അബ്ദുല്ല ഹുസൈന്‍ (84) നിര്യാതനായി. രക്താര്‍ബുദത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ച് കഴിഞ്ഞയാഴ്ച ലാഹോര്‍ സൈനിക ആശുപത്രിയിലാക്കിയിരുന്നുവെങ്കിലും കുറവുണ്ടായില്ല. വീട്ടില്‍വെച്ചായിരുന്നു മരണം. ബെസ്റ്റ് സെല്ലറും വിമര്‍ശകശ്രദ്ധ നേടിയതുമായ ‘ഉദാസ് നസ്ലേന്‍’, ‘ബാഗ്’, ‘നാദാര്‍ ലോഗ്’ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. മുഹമ്മദ് ഖാന്‍ എന്നാണ് യഥാര്‍ഥ പേര്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക