കരിപ്പൂരില്‍ രാജ്യാന്തര ടെര്‍മിനല്‍ നിര്‍മ്മിക്കും
Published on 14 June, 2011
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍
നിര്‍മിക്കുന്നതിന് തീരുമാനമായി. ഏതാണ്ട് 100 കോടി രൂപയുടെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു.
ഗ്രൗണ്ട് ഫ്ളോര്‍ അറൈവല്‍ ഏരിയയായും ഒന്നാം നില ഇമിഗ്രേഷന്‍ ഏരിയയായും
നിര്‍മിക്കുന്ന ടെര്‍മിനലിനോട് അനുബന്ധിച്ച് ലാന്‍ഡ് സ്കേപ്പിങ്ങും ഉണ്ടാവും.
ഒരു മാസത്തിനുള്ളില്‍ പ്രാരംഭനടപടികള്‍ തുടങ്ങും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ
പൂര്‍ണ്ണ ചുമതല സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയ്ക്കാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല