Image

കള്ളം കടത്തുന്ന കഥയുമായി ലോഹം

ആശ എസ് പണിക്കര്‍ Published on 02 July, 2015
കള്ളം കടത്തുന്ന കഥയുമായി ലോഹം
സ്പിരിറ്റിനു ശേഷം മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ലോഹം കള്ളം കടത്തുന്ന കഥയുമായി എത്തുന്ന സിനിമയാണ്. കള്ളക്കടത്തിന്റെ സിനിമയെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍. തമിഴ് നടി ആന്‍ഡ്രിയ നായികയായി എത്തുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ്. 

ഏറെ നിഗൂഡതകളുള്ള രാജു എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് ലാല്‍ എത്തുന്നത്. ആന്‍ഡ്രിയ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൂര്‍ണമായും മോഹന്‍ലാലിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് ചിത്രത്തിന്റെ ഓരോ രംഗവും ചിത്രീകരിച്ചിട്ടുള്ളത്. പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രം ആറാം തമ്പുരാന്‍, നരസിംഹം മാതൃകയില്‍ നിര്‍മിക്കുന്ന സിനിമയായിരിക്കും. 

രഞ്ജിത് തന്നെ സംവിധാനം ചെയ്ത 'പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തില്‍ നായികയായി എത്തിയ മൈഥിലി ഈ ചിത്രത്തിന്റെ സഹസംവിധായികയായി എത്തുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ ഒരു വേഷത്തിലും മൈഥിലി എത്തുന്നുണ്ട്. 

രഞ്ജിത്, സിദ്ദിഖ്, അജ്മല്‍ അമീര്‍, ഇര്‍ഷാദ്, അബു സലിം, ഹരീഷ് പേരാടി, വിജയരാഘവന്‍, മുത്തുമണി, അജു വര്‍ഗീസ്, മണിക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 


കള്ളം കടത്തുന്ന കഥയുമായി ലോഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക