Image

വ്യോമയാന രംഗത്തേക്ക് ഇനിയില്ലെന്ന് ടാറ്റ

Published on 06 January, 2012
വ്യോമയാന രംഗത്തേക്ക് ഇനിയില്ലെന്ന് ടാറ്റ
ന്യൂഡല്‍ഹി: വിമാനക്കമ്പനി തുടങ്ങാന്‍ ടാറ്റാ ഗ്രൂപ്പില്‍ നിന്ന് ഇനി ശ്രമം ഉണ്ടാവില്ലെന്ന് ചെയര്‍മാന്‍ രത്തന്‍ ടാറ്റ വെളിപ്പെടുത്തി. 90കളില്‍ ശ്രമമുണ്ടായതാണെങ്കിലും അന്നത്തെ ഒരു കേന്ദ്രമന്ത്രി 15 കോടി രൂപ കോഴ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അന്ന് വേണ്ടെന്ന് വച്ചിരുന്നെന്ന് കഴിഞ്ഞ വര്‍ഷം രത്തന്‍ ടാറ്റ ആരോപിച്ചിരുന്നു.

രത്തന്‍ ടാറ്റയുടെ മുന്‍ഗാമിയായ ജെ.ആര്‍.ഡി.ടാറ്റയാണ് രാജ്യത്തെ ആദ്യ വാണിജ്യ എയര്‍ലൈന്‍ കമ്പനി സ്ഥാപിച്ചത്. 1930കളിലായിരുന്നു ഇത്. ടാറ്റാ എയര്‍ലൈന്‍സ് എന്ന പേരിലുള്ള ഈ കമ്പനിയെയാണ് 1950കളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് എയര്‍ഇന്ത്യയാക്കി മാറ്റിയത്.

ഈയിടെ പിന്‍ഗാമിയായി സൈറസ് മിസ്ത്രി പ്രഖ്യാപിച്ച രത്തന്‍ ടാറ്റ 2012 ഡിസംബറില്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിക്കുകയാണ്. വിരമിച്ച ശേഷം എന്താണ് പദ്ധതിയെന്ന് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക