Image

കൈവെട്ടു കേസ്: ഹൈക്കോടതിയെ സമീപിക്കാന്‍ എന്‍ഐഎക്ക് അനുമതി

Published on 04 June, 2015
കൈവെട്ടു കേസ്: ഹൈക്കോടതിയെ സമീപിക്കാന്‍ എന്‍ഐഎക്ക് അനുമതി

  ന്യൂഡല്‍ഹി: കൈവെട്ടു കേസില്‍ പ്രതികള്‍ക്കു കൂടുതല്‍ ശിക്ഷ ലഭിക്കുന്നതിനു ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന്‍ എന്‍ഐഎയ്ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്കി. എന്‍ഐഎ ഉടന്‍തന്നെ ഹൈക്കോടതിയെ സമീപിച്ചേക്കും.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചു തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 10 പ്രതികള്‍ക്ക് എട്ടു വര്‍ഷം കഠിന തടവും പിഴയുമാണു വിചാരണക്കോടതി വിധിച്ചത്. തെളിവുണ്ടായിട്ടും വിചാരണക്കോടതി 18 പ്രതികളെ വെറുതെ വിട്ടുവെന്നാണ് എന്‍ഐഎയുടെ നിലപാട്. ഇതു ഹൈക്കോടതിയില്‍ ചോദ്യംചെയ്യും. പ്രതികള്‍ക്കു ജീവപര്യന്തമോ 10 വര്‍ഷം തടവോ ലഭിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കിയിരുന്നുവെന്നും എന്‍ഐഎ അവകാശപ്പെടുന്നുണ്ട്. എഡിജിപിയായിരുന്ന നിലവിലെ ജയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിച്ചിരുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക