Image

ചങ്ങനാശേരിയില്‍ കാമറ വില്പനശാലയില്‍ എട്ടു ലക്ഷത്തിന്റെ മോഷണം

Published on 04 June, 2015
ചങ്ങനാശേരിയില്‍ കാമറ വില്പനശാലയില്‍ എട്ടു ലക്ഷത്തിന്റെ മോഷണം

 ചങ്ങനാശേരി: നഗരത്തിലെ കാമറ വില്പനശാലയില്‍ വന്‍മോഷണം. എട്ടുലക്ഷത്തോളം രൂപയുടെ കാമറകള്‍ മോഷണം പോയി. അരമനപ്പടിക്കു സമീപം പ്രവര്‍ത്തിക്കുന്ന തോട്ടയ്ക്കാട് സ്വദേശി ചോതിരക്കുന്നേല്‍ സാമിന്റെ വീനസ് ഫോട്ടോവേള്‍ഡ് സ്ഥാപനത്തിലാണു മോഷണം നടന്നത്.

കാനോണ്‍ ആര്‍ഡിയുടെ നാലു കാമറകളും ടെലി ലെന്‍സുകളുമാണു മോഷണംപോയത്. കഴിഞ്ഞ രാത്രി സ്ഥാപനത്തിന്റെ ഷട്ടര്‍ പൊളിച്ച് അകത്തു കടന്നാണു മോഷണം നടത്തിയിരിക്കുന്നത്. വിലപിടിപ്പുള്ള കാമറകളും ലെന്‍സുകളും ഉള്‍പ്പെടെ ഒരുകോടിയിലേറെ രൂപ വിലവരുന്ന സാധനങ്ങള്‍ കടയിലുണ്ടായിരുന്നു.

കടയുടമ ചങ്ങനാശേരി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിഐ വി.എ. നിഷാദ്‌മോന്‍, എസ്‌ഐ ജര്‍ളിന്‍ സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക