Image

സ്വീഡന്‍കാര്‍ക്ക് ഇന്ത്യ ഇ-വീസ നല്‍കും

Published on 04 June, 2015
സ്വീഡന്‍കാര്‍ക്ക് ഇന്ത്യ ഇ-വീസ നല്‍കും

സ്റ്റോക്‌ഹോം: സ്വീഡിഷ് പൗരന്‍മാര്‍ക്ക് ഇന്ത്യ ഇ-വീസ സൗകര്യം വൈകാതെ ഏര്‍പ്പെടുത്തുമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ഉപ്‌സാല യൂണിവേഴ്‌സിറ്റി സന്ദര്‍ശനത്തിനിടെയാണു പ്രഖ്യാപനം.

ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇരുരാജ്യങ്ങളുടെയും നവീന ആശയങ്ങള്‍ യോജിപ്പിച്ചാല്‍ അത് ഇരുരാജ്യങ്ങള്‍ക്കും മാത്രമല്ല, ലോകത്തിനു മുഴുവന്‍ പ്രയോജനപ്രദമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂണിവേഴ്‌സിറ്റിയിലെ സെമിനാറിനു മുമ്പ് രാഷ്ട്രപതി സ്വീഡിഷ് കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി. 'മെയ്ക്ക് ഇന്‍ ഇന്ത്യ' കാമ്പയിന്‍ വിജയമാക്കാന്‍ അദ്ദേഹം അവരുടെ സഹായം അഭ്യര്‍ഥിച്ചു.

മെയ്ക്ക് ഇന്ത്യ പോലുള്ള പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്താനും തങ്ങളുടെ നിര്‍മാണ മേഖല ഇന്ത്യയിലേക്കു വ്യാപിപ്പിക്കാനും ഒപ്പം ഇന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനും ആഗ്രഹിക്കുന്നതായി സ്വീഡിഷ് സിഇഒമാര്‍ അറിയിക്കുകയും ചെയ്തു.

സ്വീഡിഷ് കിരീടാവകാശി വിക്‌ടോറിയ രാജകുമാരിയും ഭര്‍ത്താവ് ഡാനിയല്‍ രാജകുമാരനും പ്രണാബിനൊപ്പം സെമിനാറില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക