Image

മിസ്‌ഡ്‌ കോള്‍ അംഗത്വവിതരണം: 30 ലക്ഷം മുസ്‌ലിംകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി പാര്‍ട്ടി വക്താവ്‌

Published on 04 June, 2015
മിസ്‌ഡ്‌ കോള്‍ അംഗത്വവിതരണം: 30 ലക്ഷം മുസ്‌ലിംകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി പാര്‍ട്ടി വക്താവ്‌
ന്യൂഡല്‍ഹി: മിസ്‌ഡ്‌ കോള്‍ ക്യാംപയിന്‍ വഴി ബിജെപിയില്‍ 30 ലക്ഷം മുസ്‌ലിംകള്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തതായി ബി.ജെ.പി നേതൃത്വം അവകാശപ്പെട്ടു. ിസ്‌ഡ്‌ കോള്‍ ക്യാംപയിന്‍ വലിയ വിജയമായെന്നും ഏറ്റവും അവസാനത്തെ കണക്കുകള്‍ പ്രകാരം 30 ലക്ഷം മുസ്‌ലിംകള്‍ പാര്‍ട്ടിയുടെ ഭാഗമായെന്നും ബിജെപി വക്താവ്‌ പറഞ്ഞു.

ഇതിനു മുന്‍പ്‌ പാര്‍ട്ടി ഒരിക്കലും മുസ്‌ലിംകളുടെ എണ്ണം തിട്ടപ്പെടുത്തിയിരുന്നില്ല. അത്‌ ഇപ്പോള്‍ ഏറെകുറെ ഇരട്ടിയായി വര്‍ധിച്ചിരിക്കുന്നുവെന്നും പാര്‍ട്ടിയുടെ ദേശീയ ന്യൂനപക്ഷ സെല്‍ മേധാവി അബ്ദുള്‍ റഷീദ്‌ അന്‍സാരി പറഞ്ഞു. മധ്യപ്രദേശില്‍ നാലു ലക്ഷം മുസ്‌ലിംകള്‍ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇങ്ങനെയാണ്‌, ഗുജറാത്ത്‌ 2.6 ലക്ഷം, ഡല്‍ഹി 2.5 ലക്ഷം, പശ്ചിമ ബംഗാള്‍ 2.3 ലക്ഷം, രാജസ്ഥാന്‍, അസം 2 ലക്ഷം, യുപി 1.75 ലക്ഷം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടികളും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ്‌ ഇത്രയും അധികം മുസ്‌ലിംകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ബിജെപി അവകാശപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക