Image

ബാര്‍ കോഴ: മാണിക്കെതിരെ മതിയായ തെളിവുകളില്ലെന്ന്‌ നിയമോപദേശം

Published on 04 June, 2015
ബാര്‍ കോഴ: മാണിക്കെതിരെ മതിയായ തെളിവുകളില്ലെന്ന്‌ നിയമോപദേശം
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം.മാണിക്കെതിരെ മതിയായ തെളിവുകളില്ലെന്ന്‌ ലീഗല്‍ അഡ്വൈസര്‍ സി.സി. അഗസ്റ്റിന്‍ വിജിലന്‍സ്‌ എഡിജിപിക്ക്‌ നല്‍കിയ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടി. മുദ്രവച്ച കവറിലാണ്‌ വിജിലന്‍സിന്‌ നിയമോപദേശം കൈമാറിയത്‌. വസ്‌തുതാ വിവര റിപ്പോര്‍ട്ട്‌ തയാറാക്കിയതിനു ശേഷം എസ്‌പി: ആര്‍.സുകേശനാണ്‌ നിയമോപദേശം തേടിയത്‌.

പണം ആവശ്യപ്പെട്ടതിനും സ്വീകരിച്ചതിനും വ്യക്തമായ തെളിവില്ല. ബാര്‍ തുറക്കുന്നതിന്‌ വഴിവിട്ട സഹായങ്ങള്‍ ചെയ്‌തിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ നിയമോപദേശത്തില്‍ ഉള്ളതായാണ്‌ സൂചന.
Join WhatsApp News
jep 2015-06-05 03:49:34

ഇപ്പോൾ  കള്ളൻഎന്ന വാക്കിന്  സത്യവാൻ എന്നും അർത്ഥമുണ്ടന്നു രാഷ്ട്രിയകാരും ,മാധ്യമങ്ങളും ജനങ്ങളെ ബോധാവൽക്കരിക്കുകയാണ്.
അഴിമതി എന്ന വാക്ക് മാറ്റി കള്ളൻ ,കട്ടവൻ എന്നൊക്കെ പറയാതെ
കപ്പ കട്ടവനെ കള്ളൻ എന്ന് മുദ്ര കുത്തി പരിഹസിക്കുകയും  ,ജനങ്ങളെ വഞ്ചിച്ചു ആയിരം കോടികൾ കക്കുന്നവനെയ് അഴിമതി എന്ന മേലാപ്പ് ഇട്ടു എഴുന്നള്ളിച്ചു നടക്കുന്ന ഒരു സമൂഹം വളര്ന്നു കഴിഞ്ഞു . പോക്കിനെതിരേ നിസ്സഹായതോടെയ്വിറങ്ങലിച്ചു  നോക്കി  നില്ക്കുന്ന ഒരു സമൂഹം മറ്റൊരുവശത്ത് . നമ്മുടെ കേരളം എത്തി നില്ക്കുന്നത് ഇത്തരം ഒരു ദിശയില്ലാത്ത ഒരു നാൽക്കവലയിൽ ആണ് . ചങ്ങലക്കും ഭ്രാന്തു പിടിച്ചു കഴിഞ്ഞു .

Ninan Mathullah 2015-06-05 06:54:49
Looks like the media that got crazy here. They forgot the basic principles of journalism. A person is not guilty until proved guilty. Here the media acted as spokes person of different political and racial interest groups and got into the job of the judiciary to declare a person guilty.
Jack Daniel 2015-06-05 12:18:09
ബാറല്ലേ. കൊടുത്തവനും കുടിച്ചുകാണും മേടിച്ചവനും കുടിച്ചുകാണും.  കുടിച്ചതിന്റെ അനുപാതാം അനുസരിച്ചിരിക്കും തെളിവുകൾ.  ഒരു പക്ഷെ കൊടുത്തവൻ കൂടുതൽ കുടിച്ചു കാണും. മേടിച്ചവൻ കുടിക്കുന്നതായി നടിച്ചു കാണും.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക