Image

സുനിദ്ര കിടക്ക നിര്‍മാണശാലയില്‍ വന്‍ തീപിടുത്തം

Published on 04 June, 2015
സുനിദ്ര കിടക്ക നിര്‍മാണശാലയില്‍ വന്‍ തീപിടുത്തം
തൊടുപുഴ: തൊടുപുഴയില്‍ കിടക്കനിര്‍മാണ കമ്പനിയില്‍ വന്‍ അഗ്‌നിബാധ. എന്നാല്‍ ആളപായമുണ്ടായില്ല. ഈസ്‌റ്റേണ്‍ കമ്പനിയുടെ സുനിദ്ര ബ്രാന്‍ഡ്‌ കിടക്ക നിര്‍മാണശാലക്കാണ്‌ തീപിടുത്തമുണ്ടായത്‌.

ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ആളപായമില്ല. അഗ്‌നിശമനസേന മണിക്കൂറുകളോളം പണിപ്പെട്ടാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ്‌ കണക്കാക്കപ്പെടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക