Image

അരുവിക്കര ഉപതെരഞ്ഞെടുപ്പിന്‌ ശേഷം സോളാര്‍ കമ്മീഷനുമുന്നില്‍ ഹാജരാകാം: സുധീരന്‍

Published on 04 June, 2015
അരുവിക്കര ഉപതെരഞ്ഞെടുപ്പിന്‌ ശേഷം സോളാര്‍ കമ്മീഷനുമുന്നില്‍ ഹാജരാകാം: സുധീരന്‍
കൊച്ചി: വരുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്‌ ശേഷം സോളാര്‍ കമ്മീഷനുമുന്നില്‍ ഹാജരാകാമെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ്‌ വി.എം. സുധീരന്‍ കോടതിക്ക്‌ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കി.

അഭിഭാഷകന്‍ മുഖേനെ കമ്മിഷന്റെ നടപടികളോട്‌ ആദരവും ബഹുമാനവും ഉണ്ട്‌. അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ ഒട്ടേറെ ചുമതലകളുണ്ട്‌. അതിനാല്‍ തെരഞ്ഞെടുപ്പിനു ശേഷമുള്ള ഏതെങ്കിലും തീയതി അനുവദിക്കണമെന്നും സുധീരന്‍ അപേക്ഷയില്‍ വ്യക്തമാക്കി.

നേരത്തെ സാക്ഷിവിസ്‌താരത്തിന്‌ സുധീരന്‍ എത്താതിരുന്നതിനെ കമ്മിഷന്‍ വിമര്‍ശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക