Image

ഇന്ത്യയും അമേരിക്കയും രണ്ട് പ്രതിരോധ കരാറുകളില്‍ ധാരണയിലത്തെി

Published on 04 June, 2015
ഇന്ത്യയും അമേരിക്കയും രണ്ട്  പ്രതിരോധ കരാറുകളില്‍ ധാരണയിലത്തെി

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും രണ്ട്  പ്രതിരോധ കരാറുകളില്‍ ധാരണയിലത്തെി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി അഷ്ണ്‍ കാര്‍ട്ടറും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകറും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ജൈവ, രാസ യുദ്ധങ്ങളില്‍ സൈനികര്‍ക്കുള്ള സംരക്ഷണ കവചം ഇരു രാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കും. സൗരോര്‍ജ ജനറേറ്റര്‍ നിര്‍മാണമാണ് മറ്റൊന്ന്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന പുതുതലമുറ ജനറേറ്ററുകളാണ് സംയുക്ത സംരംഭമായി നിര്‍മിക്കുക.

1260 കോടി രൂപയുടേതാണ് കരാറുകള്‍. ‘ജെറ്റ് എന്‍ജിന്‍, വിമാനവാഹിനി എന്നിവയുടെ സാങ്കേതിക കരാറില്‍ ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുണ്ടെന്നും ഇതിനായി കഠിനമായി ശ്രമിക്കുകയാണെന്നും കാര്‍ട്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ബുധനാഴ്ച കാര്‍ട്ടര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക